ജില്ലയിൽ കൂടുതൽ വീടുകൾ നൽകിയതിന് മണ്ണാർക്കാട് നഗരസഭക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരവ്
വീണ്ടും അഭിമാന നേട്ടത്തിൽ മണ്ണാർക്കാട് നഗരസഭ, ജില്ലയിൽ PMAY ലൈഫ് പദ്ധതിയിൽ ഏറ്റവുമധികം വീടുകൾ പൂർത്തീകരിച്ചതിനുള്ള അവാർഡ് സ്വന്തമാക്കി. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച നവകേരളം ആദരായനം 2025 പരിപാടിയിലാണ് ആദരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ബിനുമോളിൽ നിന്നും നഗരസഭ ചെയർപേഴ്സൺ സി. മുഹമ്മദ് ബഷീർ ഏറ്റുവാങ്ങി. ജില്ലയിൽ PMAY ലൈഫ് ഭവന പദ്ധതികളിൽ ഏറ്റവും കൂടുതൽ എണ്ണം വീടുകൾ പൂർത്തീകരിച്ചത് മണ്ണാർക്കാട് നഗരസഭയാണ്. 9,28,62,000 രൂപയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് നൽകിയത്.







