ചാനലുകളിൽ മനുഷ്യരുടെ അവകാശങ്ങളെ പറ്റി ഘോരഘോരം സംസാരിച്ചിരുന്ന വനിതയാണ്, മന്ത്രി സ്ഥാനത്തേക്ക് വന്നപ്പോൾ മനുഷ്യർക്ക് അവകാശങ്ങളേയില്ല, ആകെ അവകാശം സി പി എമ്മിനും മന്ത്രിമാർക്കും, ആരോഗ്യ മന്ത്രിക്കും സർക്

യൂത്ത് കോൺഗ്രസ്സ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. എ. തുളസി. നാലാം വാർഷിക ആഘോഷത്തിന് ആളുകളെ എത്തിക്കാൻ വേടന്റെ പരിപാടി സംഘടിപ്പിക്കേണ്ട ഗതികേടിലാണ് സംസ്ഥാന സർക്കാരെന്നും അവർ അഭിപ്രായപ്പെട്ടു. ചിറക്കൽപ്പടിയിൽ നടന്ന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്





സുനിൽ പി. എം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ഷഫീക്ക് അത്തിക്കോട്, ജിതേഷ് നാരായണൻ, ജില്ലാ പ്രസിഡന്റ് കെ. എസ് ജയഘോഷ്, സി. അച്യുതൻ, ഗിസാൻ മുഹമ്മദ്‌, ഇ. കെ ജസീൽ, പി.ടി അജ്മൽ, ചെറൂട്ടി മുഹമ്മദ്‌, ജോയ് ജോസഫ്, ചെറുകര ബേബി, ബിജി ടോമി, പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related