വിവാദങ്ങൾക്ക് ചെവികൊടുക്കാതെ വികസന പ്രവർത്തനങ്ങളുമായി മണ്ണാർക്കാട് എംഎൽഎ, മണ്ഡലത്തിന് കൂടുതൽ പ്രകാശം നൽകി എംഎൽഎ എൻ. ഷംസുദ്ദീന്റെ നിലാവ് പദ്ധതി, 32 ഹൈമാസ്‌റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ വിവിധയിടങ്ങളിൽ സ്ഥ

ജൂലായ് 5, 6 തീയതികളിൽ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഹൈമാസ്‌റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ മിഴിതുറന്നു. വരുന്ന 8, 9 തീയതികളിൽ മറ്റിടങ്ങളിൽ എംഎൽഎ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. കൈതച്ചിറ ക്രിസ്തുജ്യോതി ചർച്ച് പരിസരം, മാസപ്പറമ്പ് സെന്റർ, മണലടി സെന്റർ തുടങ്ങി തെങ്കരയിലെ 10 ഇടങ്ങൾ, പുറ്റാനിക്കാട് ശ്രീ മാമ്പറ്റ ശിവക്ഷേത്ര പരിസരം, കുണ്ട്ലക്കാട്, കച്ചേരിപ്പറമ്പ് കുന്നശ്ശേരി മെയിൻ സെന്റർ എന്നിങ്ങനെ കോട്ടോപ്പാടം, കുമരംപുത്തൂർ മേഖലയിലെ എട്ട്





കേന്ദങ്ങൾ, പയ്യനെടം കിണറുംപടി സെന്റർ, ഏനാനിമംഗലം ശിവക്ഷേത്ര പരിസരം, കൊന്നാരം ജുമാമസ്ജിദ് പരിസരം തുടങ്ങി കുമരംപുത്തൂർ, അലനല്ലൂർ മേഖലയിലെ എട്ട് കേന്ദ്രങ്ങൾ, പല്ലിയറ, ഊഞ്ചാമരംമേട് പമ്പ് ഹൗസ് പ്രദേശം, ഭൂതിവഴി എന്നിങ്ങനെ അട്ടപ്പാടിയിലെ 6 തുടങ്ങി 32 ഇടങ്ങളിലാണ് ഹൈമാസ്‌റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലും തെങ്കരയിലും നടന്ന ചടങ്ങുകളിലായി ചെയർമാൻ സി. മുഹമ്മദ്‌ ബഷീർ, കൗൺസിലർമാർ, മെമ്പർമാർ, ആശാവർക്കർമാർ, നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related