നിപ പ്രതിരോധ പ്രവർത്തനങ്ങളിലാണ് ജില്ല, തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിലവിൽ ആശ്വാസം നൽകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്, സാമ്പിൾ പരിശോധന നടത്തിയതിൽ 9 പേരുടെയും ഫലം നെഗറ്റീവാണ്.

നിലവിൽ ഏഴു പേരാണ് പാലക്കാട്‌ മെഡിക്കൽ കോളേജിൽ ഐസോലേഷനിൽ കഴിയുന്നത്. അതിൽ നാലു പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കി മൂന്ന് പേരുടെ പരിശോധനഫലം വരാനുണ്ട്. നിലവിൽ ഒരാൾക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 208 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പാലക്കാട് ജില്ലയിലുള്ള നാലു





പേർ, മഞ്ചേരിയിലുള്ള പാലക്കാട് ജില്ലക്കാരായ അഞ്ച് പേർ തുടങ്ങി 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്. നിപ സ്ഥീരീകരിച്ച സാഹചര്യത്തിൽ പ്രഖ്യാപിച്ച കണ്ടെയിൻമെൻ്റ് സോണുകളിൽ മാറ്റമില്ല. പനി, ചുമ, തലവേദന, ശ്വാസ തടസ്സം തുടങ്ങി ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ നേരിട്ട് കൺട്രോൾ റൂമുമായോ ബന്ധപ്പെടണം.

Related