
കല്ലടിക്കോട് പാലക്കയം തരിപ്പപ്പതി പുഴയിൽ കല്ലുംചാട്ടം ഭാഗത്ത് അഴുകിയ നിലയിൽ കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തി.
കല്ലടിക്കോട് പാലക്കയം തരിപ്പപ്പതി പുഴയിൽ കല്ലുംചാട്ടം ഭാഗത്ത് അഴുകിയ നിലയിൽ കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തി. നാലുദിവസം പഴക്കമുണ്ട്. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ വനം വകുപ്പ് ഉദോഗസ്ഥരാണ് പുഴയുടെ വശത്തായി വെള്ളത്തിൽ ഒഴുകിയെത്തിയ
നിലയിൽ ജഡം കണ്ടത്. പാറകള്‍ക്കിടയില്‍ തങ്ങിയ നിലയിലായിരുന്നു. കാൽവഴുതി പുഴയിൽ വീണതായിരിക്കാം എന്നാണ് സൂചന. പുഴയിലെ വെള്ളവും പ്രതികൂല കാലാവസ്ഥയും മൂലം ജഡം കരക്കെത്തിക്കാൻ സാധിച്ചിട്ടില്ല. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.