വ്യാപാരികളുടെ മക്കളില്‍ ഉന്നത വിജയികളെ ആദരിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷാ വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു, മികവ് 2025 ന്റെ ഉദ്ഘാടനം കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ വി വി ഇ എസ് മണ്ണാർക്കാട് യൂണിറ്റിൻ്റെ

അംഗങ്ങളുടെ മക്കളിൽ പരീക്ഷകളിൽ ഉന്നത വിജയവും, വിവിധ തലങ്ങളിൽ അംഗീകാരങ്ങളും, സംഘടനാ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയും ആദരിച്ചു. മണ്ണാർക്കാട് യൂണിറ്റ് പ്രസിഡൻ്റ് രമേഷ് പൂർണ്ണിമ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ബാസിത്ത് മുസ്ലിം, യൂണിറ്റ് ജനറൽ സെക്രട്ടറി സജി ജനത, ആബിദ്, എൻ. ആർ സുരേഷ്, ഷമീർ യൂണിയൻ, സമീർ കിങ്ങ്സ് തുടങ്ങിയർ സംസാരിച്ചു.