സര്‍ക്കാറുകള്‍ തന്നില്ല, ലൈഫ് വീടിന് നഗരസഭ 4 ലക്ഷം നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍, തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടല്ലെയെന്ന് ഇടത് കൗണ്‍സിലര്‍, LDF ന് തിരിച്ചടിയാകുമെന്ന ഭയമാണെന്ന് UDF കൗണ്‍സിലര്
നഗരസഭയിലെ 142 ഗുണഭോക്താക്കളുടെ ലിസ്റ്റാണ് ഡിപിആറിലുള്ളത്. അർഹരായ മറ്റ് ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി 165 വീടുകൾ അനുവദിച്ചു നൽകുവാനാണ് നഗരസഭാ കൗൺസിലിൽ തീരുമാനമെടുത്തത്. ഇതിനായി ആറ് കോടിയെങ്കിലും വേണം, നഗരസഭ തനത് ഫണ്ട് പരിശോധനക്ക് വിധേയമാക്കി അഡ്വാൻസ് തുക ഉടനെ നൽകുവാനും തുടർന്ന് കെ യു ആർ ഡി എഫ് സി, ഹഡ്‌കോയിൽ നിന്നോ വായ്പ എടുത്ത് വീട് പൂർത്തിയാക്കുവാനുള്ള നടപടിക്ക് കൗൺസിൽ അംഗീകാരം നൽകുകയാണെന്ന് ചെയർപേഴ്സൺ

സി. മുഹമ്മദ് ബഷീർ പറഞ്ഞു. കാലാവധി പൂർത്തിയാക്കി ഭരണസമിതി ഇറങ്ങുവാൻ മാസങ്ങൾ മാത്രമിരിക്കെ തീരുമാനം എടുത്തതെന്താണെന്ന് ഇടത് കൗൺസിലർ ചോദിച്ചു. സർക്കാരുകൾ യോജിച്ചു പോകില്ലെന്നും ലൈഫ് പദ്ധതി പിഎംഎവൈ പദ്ധതിയിലേക്ക് മാറ്റാനാകില്ലെന്നും വ്യക്തമായതിനാലാണ് കാത്തു നിൽക്കേണ്ടെന്ന തീരുമാനമെടുത്തതെന്ന് ചെയർപേഴ്സന്റെ മറുപടി. എന്തിലും അഴിമതി ആരോപിക്കുകയാണ്, ആയുർവേദ ഡിസ്പെൻസറിയിൽ അഴിമതി ആരോപിച്ചവർ യോഗത്തിൽ നിന്ന് മാറി നിൽക്കാതെ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണെന്ന് ഭരണസമിതി കൗൺസിലർമാർ വ്യക്തമാക്കി.