കാറിന്‍റെ അടിയിലുണ്ടായിരുന്ന നായ ബാലികയുടെ കാലില്‍ കടിച്ചു, പരുക്ക്, ഭക്ഷണം കഴിക്കുകയായിരുന്നു രണ്ടര വയസ്സുകാരി

പൊമ്പ്രയില്‍ മുറ്റത്ത് കളിച്ചുകൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്ന രണ്ടര വയസ്സുകാരിയെ തെരുവ്നായ കടിച്ചു. കാറിന്‍റെ അടിയിലുണ്ടായിരുന്നനായ കുഞ്ഞിന്‍റെ കാലില്‍ കടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ രണ്ടര വയസ്സുകാരി ഫാത്വിമ ഷഫയ്ക്ക് ഭക്ഷണം നല്‍കുകയായിരുന്നു മാതാവ്





ഷഹല. വീട്ടിലെ കാറിന്‍റെ അടിയില്‍ ഉണ്ടാിരുന്ന തെരുവ് നായ കുഞ്ഞിന്‍റെ കാലില്‍ കടിച്ചുവലിക്കുകയായിരുന്നു. കാലില്‍ മുറിവേറ്റ ബാലികയ്ക്ക് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. തിത്തിമ്മല്‍ വീട്ടില്‍ സഫ്വാന്‍റെ മകളാണ് ഷഫ

Related