കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതിക്കെതിരെ, കാഞ്ഞിരപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടന്നു
ഉദ്ഘാടനം കഴിഞ്ഞിട്ടും കെട്ടിടങ്ങൾ പ്രവർത്തിക്കുന്നില്ല, ലൈഫ് പദ്ധതിക്കായി മാറ്റിവച്ച പണം ചിലരുടെ പോക്കറ്റിലേക്കാണ് പോകുന്നത്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതിക്കെതിരെ, കാഞ്ഞിരപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി കെ. എ തുളസി ഉദ്ഘാടനം ചെയ്തു. ബെവ്‌കോ കെട്ടിട വിഷയത്തിൽ പഞ്ചായത്ത് മെമ്പർമാരും കമ്മ്യൂണിസ്റ്റ് പാർട്ടി ലോക്കൽ നേതൃത്വവും കോഴ ചോദിച്ചു

ചെല്ലുകയാണ്, ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷമായിട്ടും വാതക ശ്മശാനത്തിൽ ഒരു പൂച്ചക്കുട്ടിയെ പോലും സംസ്കരിക്കുവാനുള്ള നടപടി ഉണ്ടായോ എന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഡിസിസി സെക്രട്ടറി സി. അച്യുതൻ ചോദിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയ് ജോസഫ്, രാജൻ പുത്തൻപുരക്കൽ, ചെറുട്ടി മുഹമ്മദ്, ചെറുകര ബേബി, വി കെ ഷൈജു, ശശികുമാർ, ഗിസാൻ മുഹമ്മദ്, പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ, നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.