31 ഇനങ്ങൾ, 2800 രൂപയുടെ കിറ്റ് 1800 രൂപക്ക്, റൂറൽ ബാങ്കിന്റെ ഓണചന്ത ഉദ്ഘാടനം ചെയ്തു
ഓണഘോഷത്തിന് ഒരുങ്ങുവാൻ മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ 31 ഇന കിറ്റ്, നിത്യോപയോഗ സാധനങ്ങൾ സബ്സീഡി നിരക്കിൽ, ഓണചന്തയുടെ ഉദ്ഘാടനം നടന്നു. ബാങ്ക് ഹെഡ് ഓഫീസിൽ മണ്ണാർക്കാട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ. താജുദ്ദീൻ ഓണചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. സെപ്റ്റംബർ 4 വരെയാണ് ഓണചന്ത പ്രവർത്തിക്കുക. അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല തുടങ്ങി 31 സാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റും

റൂറൽ ബാങ്ക് ഒരുക്കിയിട്ടുണ്ട്. 2800 രൂപയുടെ ഓണക്കിറ്റ് 1800 രൂപക്കാണ് ബാങ്ക് പരിധിയിലുള്ളവർക്ക് നൽകുന്നതെന്ന് ബാങ്ക് സെക്രട്ടറി എസ്. അജയകുമാർ പറഞ്ഞു. റൂറൽ ബാങ്കിന്റെ നീതി സൂപ്പർ മാർക്കറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ സബ്സീഡി നിരക്കിലും ഉപഭോക്താക്കൾക്ക് ഈ ഓണക്കാലത്ത് വാങ്ങുവാൻ സാധിക്കും. ബാങ്ക് പ്രസിഡന്റ് പി. എൻ മോഹനൻ, അഡ്മിനിസ്ട്രേറ്റ് ഓഫീസർ എം. പുരുഷോത്തമൻ, ബാങ്ക് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു