പൊന്നോണത്തിന് തച്ചമ്പാറ ബാങ്കിന്റെ സമ്മാനം, 16 ഇന കിറ്റ് 1070 രൂപക്ക് നൽകും
ഓണം ഗംഭീരമാക്കാൻ ഓണക്കിറ്റുമായി തച്ചമ്പാറ സർവീസ് സഹകരണ ബാങ്ക്, 16 ഇനങ്ങളുൾപ്പെട്ട കിറ്റുകളുമായി ഓണച്ചന്ത ഒരുങ്ങി. മുതുകുറുശ്ശിയിൽ നടന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.വി ഷജീർ നിർവഹിച്ചു. അരി, ഉഴുന്ന്, മുളക്, വെളിച്ചെണ്ണ, മല്ലി തുടങ്ങി 16 സാധനങ്ങളാണ് കിറ്റിലുള്ളത്. 1070 രൂപക്കാണ് ഉപഭോക്താക്കൾക്ക് ഓണക്കിറ്റ് നൽകുന്നത്. ബാങ്ക്

വൈസ് പ്രസിഡന്റ് വിജയകുമാർ അധ്യക്ഷനായി. ഓണച്ചന്തയ്ക്ക് ബാങ്ക് ഡയറക്ടർ പി.എം സണ്ണി നേതൃത്വം നൽകി. ബാങ്ക് സെക്രട്ടറി കെ.വി സുമ, പി. ശശികുമാർ, എം. കുഞ്ഞുമുഹമ്മദ്, അലി തേക്കത്ത്, ജയകുമാർ, പി. ഗോപി, രാമചന്ദ്രൻ, മുഹമ്മദലി, ജസി ടോമി, അന്നമ്മ പോൾ തുടങ്ങി ഡയറക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.