ബഹിഷ്കരണത്തിനിടെയും കൂടുതല്‍ ജനപങ്കാളിത്തം, പികെ ശശിയ്ക്ക് സ്വീകരണവും, നവീകരിച്ച കാഞ്ഞിരപ്പുഴ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു
കേരളത്തിന്റെ സഹകരണ മേഖല മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരണീയമാണ്, ആരോഗ്യം, വിദ്യാഭ്യാസം, ഐടി തുടങ്ങി എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്റെ സാന്നിധ്യമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കാഞ്ഞിരപ്പുഴ റൂറൽ ക്രെഡിറ്റ് കോ.ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം കെടിഡിസി ചെയർമാൻ പി.കെ ശശി നിർവഹിച്ചു. കോവിഡ് പ്രതിസന്ധി കാലത്താണ് ആരംഭിച്ചതെങ്കിലും പിന്നീട് പിന്തിരിഞ്ഞു നോക്കാതെ ലാഭത്തോടെ മുന്നോട്ട് കുതിച്ച സഹകരണ സ്ഥാപനമാണ് കാഞ്ഞിരപ്പുഴ റൂറൽ ക്രെഡിറ്റ് കോ.ഓപ്പറേറ്റിവ് സൊസൈറ്റി. സേവനത്തിന്റെ ആറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ റോബർട്ട് ഓവൻ പുരസ്‌കാരം നേടിയ കേരളാ ബാങ്ക് ഉപദേശക സമിതി അംഗം പി.എ ഉമ്മറിനെ ആദരിച്ചു. റൂറൽ ക്രെഡിറ്റ് കോ.ഓപ്പറേറ്റിവ്

സൊസൈറ്റി പ്രസിഡന്റ് എ. രാജഗോപാൽ അധ്യക്ഷനായി. സെയ്ഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം സഹകരണ സംഘം പാലക്കാട് ജോയിന്റ് രജിസ്ട്രാർ എം. ശ്രീഹരി നിർവഹിച്ചു. നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ഡെപ്പോസിറ്റ് ലോക്കർ സൗകര്യം, അംഗങ്ങൾക്ക് 10 ലക്ഷം രൂപ വരെ സ്വർണ പണ്ട പണയം, വസ്തു പണയ വായ്പ എന്നീ സേവനങ്ങൾ ബാങ്കിൽ നൽകി വരുന്നുണ്ട്. ബാങ്ക് ഡയറക്ടർ ലീലീപ് കുമാർ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടൻ, അബൂബക്കർ ബാവി, പി. രാജൻ, ജോയ് ജോസഫ്, മുഹമ്മദ് ചെറൂട്ടി, ബേബി ചെറുകര, ടി. ജയഭാരതി, ജോർജ് നമ്പുശ്ശേരി, പി. ഉണ്ണികൃഷ്ണൻ, ഭരണസമിതി അംഗങ്ങൾ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.