പൂക്കളവും ഓണക്കളികളുമായി മണ്ണാർക്കാട് ബ്യൂട്ടിഷൻസ് ഫെഡറേഷന്റെ ഓണാഘോഷം, ചമയചാരുത എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മത്സരങ്ങളും നടന്നു
മണ്ണാർക്കാട് വ്യാപാരഭവനിലാണ് ബ്യൂട്ടിഷൻസ് ഫെഡറേഷന്റെ ചമയചാരുത ഓണഘോഷം നടന്നത്. പൂക്കളം, വിവിധ മത്സരങ്ങൾ, ഓണക്കളികൾ, സംഘടനാ അംഗങ്ങളുടെ മക്കളെ ആദരിക്കൽ എന്നിവ നടന്നു. ഫെഡറേഷൻ

പ്രസിഡൻ്റ് ബീന ജെയ്മോൻ അധ്യക്ഷയായി. സെക്രട്ടറി ബിൻസി, അംബിക, രാജേഷ്, മനൂപ്, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി.