കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വാധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ പി. ഗിരീഷ്, നീറ്റ് പിജി പരീക്ഷയിൽ 422-ാം റാങ്ക് ജേതാവ് ഡോ. ജി. കെ രേണു എന്നിവരെ സ്കൂളിലെ പൂർവ്വാധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ സിനർജിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലറും മുൻ അധ്യാപക അവാർഡ് ജേതാവുമായ പി.എൻ. മോഹനൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. സിനർജി പ്രസിഡണ്ട് കെ.എ കരുണാകരൻ അധ്യക്ഷനായി. മുൻ പ്രധാനാധ്യാപകൻ

പി.ടി സെബാസ്റ്റ്യൻ, മുൻ പ്രിൻസിപ്പാൾ പി. ജയശ്രീ എന്നിവർ ഉപഹാര സമർപ്പണം നടത്തി. സിനർജി സെക്രട്ടറി കെ. രവീന്ദ്രൻ, ഭാരവാഹികളായ കെ.എൻ ബലരാമൻ നമ്പൂതിരി, കെ. ഉബൈദുള്ള, ഹമീദ് കൊമ്പത്ത്, എം. ഉമ്മർ, കെ. എ രതി, പി. കൊച്ചുനാരായണൻ, പ്രിൻസിപ്പാൾ എം.പി സാദിഖ്, പ്രധാനാധ്യാപകൻ കെ. എസ് മനോജ്, എം. ഗൗരി, പി.കെ ഹംസ, കെ. ശ്രീകുമാർ, എം. ഉമ്മുസൽമ, കെ.കെ. പത്മാവതി, മുഹമ്മദ് മേലേതിൽ, കെ.പി മജീദ് തുടങ്ങിയവർ സംബന്ധിച്ചു.

Related