വാഹനം പൊളിക്കുന്നതിനല്ല, പൊലൂഷനില്ലാതെ ഓടിക്കുന്നതിന് സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ സബ്സിഡി കൊടുക്കേണ്ടത് : AAWK സംസ്ഥാന ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട്

അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ്സ് കേരള മണ്ണാർക്കാട് മേഖല കമ്മിറ്റി ഒന്നാം വാർഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നസീർ കള്ളിക്കാട്. മണ്ണാർക്കാട് വ്യാപാര ഭവനിൽ നടന്ന സമ്മേളനത്തിന് പതാക ഉയർത്തിയതോടെ തുടക്കമായി. മേഖല പ്രസിഡന്റ്





രാമചന്ദ്രൻ അധ്യക്ഷനായി. എ എ ഡബ്ല്യൂ കെ ജില്ലാ പ്രസിഡന്റ് രാജൻ തിരുവാഴിയോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി. സി ജയൻ, ഷാഹുൽ ഹമീദ്, പി. കെ വിശ്വംഭരൻ, സംസ്ഥാന, ജില്ലാ, യൂണിറ്റ്, മേഖല ഭാരവാഹികൾ പങ്കെടുത്തു.

Related