
KVH ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഫോയിൻസ്റ്റർ ആർച്ച്, സിനിമാ സംവിധായകൻ ലാൽ ജോസ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ നവോത്ഥാന നിർമ്മാണ ആർക്കിടെക്ചർ മേഖലയ്ക്ക് ഫോയിൻസ്റ്ററിന്റെ സംരംഭം പുതിയ വഴിതെളിക്കുമെന്ന് ലാൽജോസ് അഭിപ്രായപ്പെട്ടു. എംഎൽഎ എൻ. ഷംസുദ്ദീൻ ആശംസ നേർന്നു. കമ്പനി മാനേജിംഗ് ഡയറക്ടർ ഹംസക്കുട്ടി, ഫോയിൻസ്റ്റർ ആർച്ച് പ്രോജക്റ്റിന്റെ പ്രത്യേകതകളും ഭാവി പദ്ധതികളും വിശദീകരിച്ചു. കേരളത്തിൽ പ്രീമിയം ആർകിടെക്ചറൽ ഡിസൈൻ
എക്സിക്യൂഷൻ സേവനങ്ങൾക്ക് പുതു ചുവടാകുമെന്നും ഗുണമേന്മയും സൃഷ്ടിപരവും ഒരുമിച്ച് കൊണ്ടുവരുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ ബാബു വ്യക്തമാക്കി. സിഇഒ കാജാ ഹുസൈൻ നവീകരണവും ഗുണമേന്മയും മുൻനിർത്തി കേരളത്തിലെ കെട്ടിടനിർമ്മാണ രംഗത്ത് ഫോയിൻസ്റ്റർ മാറ്റങ്ങളുണ്ടാക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യവസായ, സാംസ്കാരിക രംഗത്ത് നിന്നുള്ളവർ പങ്കെടുത്തു.