മണ്ണാർക്കാട് എടത്തനാട്ടുകര വട്ടണ്ണപ്പുറം എൽപി സ്കൂളിലെ പാചകപ്പുരയിൽ ഗ്യാസ് സിലിണ്ടറിലെ ചോർച്ചയെ തുടർന്ന് തീപിടുത്തം

മണ്ണാർക്കാട് എടത്തനാട്ടുകര വട്ടണ്ണപ്പുറം എൽപി സ്കൂളിലെ പാചകപ്പുരയിൽ ഗ്യാസ് സിലിണ്ടറിലെ ചോർച്ചയെ തുടർന്ന് തീപിടുത്തം. രാവിലെ 9.45 ഓടെയാണ് തീപിടുത്തമുണ്ടായത്. സ്കൂൾ അധികൃതർ ഉടൻതന്നെ മണ്ണാർക്കാട് ഫയർസ്റ്റേഷനിൽ വിവരം അറിയിക്കുകയും കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. സ്റ്റേഷൻ ജീവനക്കാർ നൽകിയ നിർദേശപ്രകാരം അധ്യാപകർ പാചക വാതക സിലിണ്ടറിലെ ചോർച്ചയും തീയും നിയന്ത്രിച്ചതോടെ വലിയ ദുരന്തം ഒഴിവായി.





റെഗുലേറ്ററിന്‍റെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. സ്കൂളിലെത്തിയ ഫയർ ഫോഴ്സ് അംഗങ്ങൾ സുരക്ഷാനിർദ്ദേശങ്ങൾ നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സേതുനാഥപിള്ള, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വി. വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ വി. സുരേഷ് കുമാർ, സി. റിജേഷ്, എംഎസ് ജോബിൻദാസ്, ഒ. വിജിത്ത് എന്നിവരുൾപ്പെടുന്ന സംഘമാണ് സ്കൂളിലെത്തിയത്.

Related