ഡയപ്പർ മാലിന്യം വലിച്ചെറിയരുത്, സംസ്കരിക്കാൻ ഉപാധിയുമായി നഗരസഭ, ആക്രി ആപ്പിനൊപ്പം കൈകോർത്ത് മാലിന്യമുക്ത മണ്ണാർക്കാടിനായുള്ള പുതിയ ചുവട്, സാനിറ്ററി വേസ്റ്റ് ശേഖരണത്തിനുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നടന്

ഡയപ്പർ മാലിന്യം പൊതുനിരത്തുകളിലും വീടിന്റെ പരിസരങ്ങളിലേക്കും അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം ഇനിയെങ്കിലും അവസാനിപ്പിക്കാം. കൃത്യമായി ഇവ സംസ്കരിക്കാൻ മണ്ണാർക്കാട് നഗരസഭ ആക്രി ആപ്പിനൊപ്പം ചേർന്ന് സംവിധാനമൊരുക്കി. നഗരസഭ കാര്യാലയത്തിൽ നടന്ന ആക്രി ആപ്പ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചെയർപേഴ്സൺ സി. മുഹമ്മദ് ബഷീർ നിർവഹിച്ചു. ഡയപ്പർ മാലിന്യം





സംസ്കരിക്കുന്നതിനായി ആക്രി ആപ്പിൽ ബയോമെഡിക്കൽ വിഭാഗത്തിൽ ബുക്ക് ചെയ്താൽ മതി. ബുക്കിംഗ് തീയതികളിൽ മാലിന്യം ശേഖരിക്കുന്നതിനായി വാഹനം വീടുകളിലേക്ക് എത്തും. വൈസ് ചെയർപേഴ്സൺ കെ. പ്രസീത അധ്യക്ഷയായി. നഗരസഭ സെക്രട്ടറി എം. സതീഷ് കുമാർ, കൗൺസിലർമാർ, ഹരിതകർമസേന അംഗങ്ങൾ, കണ്ടിജന്റ് ജീവനക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related