അട്ടപ്പാടി റോഡ്, ചിറപ്പാടത്ത് NCP(S) ഉപവാസം, തിരുവനന്തപുരത്ത് MLA ഉപവാസമിരുന്നാല്‍ ഒപ്പമുണ്ടാകുമെന്ന് CPI നേതാവ് സുരേഷ് കൈതച്ചിറ, NSC ജില്ലാ പ്രസിഡന്‍റ് ഇബ്രാഹിം ബാദുഷയാണ് ഉപവാസമനുഷ്ഠിക്കുന്നത്
ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ എംഎല്‍എ പരാജയം, യൂത്ത് ലീഗ് പ്രതിഷേധം രാഷ്ട്രീയ നാടകമാണ്, തെങ്കര റോഡ് പണി പൂർത്തിയാക്കുന്നതിനായി എംഎൽഎ തിരുവനന്തപുരത്ത് ഉപവാസമിരുന്നാല്‍ കൂടെയുണ്ടാകുമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി അംഗം സുരേഷ് കൈതച്ചിറ, എൻസിപി എസ് തെങ്കര മണ്ഡലം കമ്മിറ്റി ചിറപ്പാടത്ത് നടത്തിയ ഏകദിന ഉപവാസത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണാർക്കാട് ചിന്നതടാകം റോഡ് പണിയിലെ അനാസ്ഥയിൽ, സുരക്ഷിതമായി സ്കൂളിലെത്തുവാനുള്ള വിദ്യാർത്ഥികളുടെ അവകാശങ്ങൾ ചൂണ്ടിക്കാണിച്ചാണ് എൻസിപി എസ് തെങ്കര മണ്ഡലം കമ്മിറ്റി ചിറപ്പാടത്ത് ഏകദിന ഉപവാസം സംഘടിപ്പിച്ചത്. നാഷണലിസ്റ്റ് സ്റ്റുഡന്റ്സ് കോൺഗ്രസ്സ് എസ്

ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ ഉപവാസം അനുഷ്ഠിച്ചു. ഞങ്ങൾക്ക് വേണം ശുദ്ധവായു, ഞങ്ങൾക്ക് വേണ്ടത് സുരക്ഷിതമായ റോഡ് എന്ന മുദ്രാവാക്യമുയുർത്തി നടന്ന ഉപവാസ സമരത്തിന്റെ ഉദ്ഘാടനം എൻവൈസി എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്‌ദുള്ള നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം നാസർ നെടിയോടത്ത് അധ്യക്ഷനായി. കെ. സുരേന്ദ്രൻ, സി. ഷൗക്കത്ത്, സിദ്ധിഖ്, ആയിഷ ബാനു, വിജയകുമാർ, ഉനൈസ് തെങ്കര തുടങ്ങി നേതാക്കൾ പങ്കെടുത്തു. എൻസിപി മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്റ് സദഖത്തുള്ള പടലത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.