അശരണർക്ക് ആശ്രയമാകാൻ കോട്ടോപ്പാടം ലിയോ സ്പോർട്സ് ക്ലബ്, കുണ്ടൂർക്കുന്ന് ശിവക്ഷേത്ര മൈതാനിയിൽ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ശനിയാഴ്ച വൈകീട്ട് തുടക്കമാകും

20 വർഷത്തിലധികമായി കൊടക്കാട് കേന്ദ്രീകരിച്ച് ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബാണ് ലിയോ സ്പോർട്സ് ക്ലബ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുന്ന SFA അംഗീകൃത അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ക്ലബ്‌ ഈ വർഷവും സംഘടിപ്പിക്കുകയാണ്. കുണ്ടൂർക്കുന്ന് ശിവക്ഷേത്ര മൈതാനത്ത് ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് എംഎൽഎ കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. നാട്ടുകൽ സിഐ ഹബീബുള്ള മുഖ്യഥിതിയായി പങ്കെടുക്കും. കാൽപന്തുകളി





ആസ്വദിക്കുന്നതിനായി 4000 ത്തോളം പേർക്കിരിക്കാവുന്ന ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ പ്രേമികളെ ആവേശം കൊള്ളിച്ച് ഉദ്ഘാടന മത്സരത്തിൽ കെഎംജി മാവൂരും എഫ്സി പെരിന്തൽമണ്ണയും ഏറ്റുമുട്ടും. ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന മത്സരത്തിൽ 20 ഓളം ടീമുകളാണ് പങ്കെടുക്കുന്നത്. വാർഡ്‌ മെമ്പർ സി. കെ സുബൈർ, ക്ലബ് പ്രസിഡന്റ് കെ. പി നൗഷാദ്, അഷ്‌റഫ്‌ മേലേതിൽ, ഉനൈസ് സി. കെ, മുനീർ മണ്ണിൽ, നൗഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related