പാലാമ്പട്ടയിലെ അപകടങ്ങള്‍ അധികൃതരുടെ അനാസ്ഥ, നടപടിയില്ലെങ്കില്‍ MLA ഇതുവഴി പോകണോയെന്ന് യൂത്ത്കോണ്‍ഗ്രസ്സ് തീരുമാനിക്കുമെന്ന് ജില്ലാ ജന:സെക്രട്ടറി ഗിസാന്‍ മുഹമ്മദ്, പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ജനങ്ങളുടെ ജീവന് ആപത്താണെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിൽ വോട്ട് നഷ്ടപ്പെടുകയാണെങ്കിൽ ആ വോട്ട് ഞങ്ങൾക്ക് വേണ്ട, പരിഹാരം കണ്ടില്ലെങ്കിൽ ചിറക്കൽപ്പടി - കാഞ്ഞിരപ്പുഴ റോഡിലൂടെ എംഎൽഎ പോകണോ വേണ്ടയോ എന്ന് യൂത്ത് കോൺഗ്രസ് തീരുമാനിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഗിസാൻ മുഹമ്മദ്, വാഹനാപകടത്തിൽ മരിച്ച ദിൽജിത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറക്കൽപ്പടി - കാഞ്ഞിരപ്പുഴ റോഡിൽ വാഹനാപകടത്തിൽ
മരിച്ച വിദ്യാർത്ഥി ദിൽജിത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാമ്പട്ട സെന്ററിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ്സ് കാഞ്ഞിരപ്പുഴ മണ്ഡലം പ്രസിഡന്റ് സുനിൽ പി. എം അധ്യക്ഷനായി. രാജൻ പുത്തൻപുരക്കൽ, സുൽഫിക്കർ അലി, ബിജി ടോമി, റീന സുബ്രമണ്യൻ, ശരത് കെ. ആർ, ജോസ് ചേലെങ്കര, ഭരത്. ടി, രഞ്ജിത്. കെ, ലിറാർ കെ. എം തുടങ്ങിയവർ സംബന്ധിച്ചു.







