തിരഞ്ഞെടുപ്പിൽ സജീവമാക്കണം, മണ്ണാർക്കാട്ടെ വിജയത്തിന് തിളക്കം കൂട്ടണം, മുസ്‌ലിംലീഗ് ബൂത്ത് ലെവൽ കോർഡിനേറ്റർമാർക്ക് ശിൽപശാലയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കണം, മണ്ഡലത്തിലെ വിജയത്തിന് തിളക്കം കൂട്ടണം, മുസ്‌ലിം ലീഗ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ബൂത്ത് ലെവൽ കോർഡിനേറ്റർമാർക്കുള്ള ശിൽപശാലയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മണ്ണാർക്കാട് എംപി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി MLA എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നിയോജക
മണ്ഡലം പ്രസിഡന്റ് റഷീദ് ആലായൻ അധ്യക്ഷനായി. അഡ്വ. ബിലാൽ മുഹമ്മദ് ബൂത്ത് ലെവൽ കോർഡിനേറ്റർമാർക്ക് ശിൽപശാല ക്ലാസ്സ് എടുത്തു. കളത്തിൽ അബ്‌ദുള്ള, , ഹുസൈൻ കോളശ്ശേരി, പൊൻപാറ കോയക്കുട്ടി, ടി. എ സലാം, കെ.എ അസീസ്, റഷീദ് മുത്തനിൽ, ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.







