കേരളാ സർവീസ് പെൻഷനേഴ്സ് ലീഗ് മണ്ണാർക്കാട് മണ്ഡലം സമ്മേളനം നഗരസഭ ചെയർപേഴ്സൺ കെ. സജ്ന ഉദ്ഘാടനം ചെയ്തു

2024 ജൂലൈ ഒന്നു മുതൽ നടപ്പാക്കേണ്ട പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം, കേരളാ സർവീസ് പെൻഷനേഴ്സ് ലീഗ് മണ്ണാർക്കാട് മണ്ഡലം സമ്മേളനം നഗരസഭ ചെയർപേഴ്സൺ കെ. സജ്ന ഉദ്ഘാടനം ചെയ്തു, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടതുഭരണം ദുരിതമായി ജനഹിതത്തിന് സമയമായി എന്ന പ്രമേയത്തിലാണ് മണ്ണാർക്കാട് ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ സമ്മേളനം നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സംഘടനയിലെ അംഗങ്ങൾക്കുള്ള സ്നേഹാദരം KSPL സംസ്ഥാന സെക്രട്ടറി എൻ. മൊയ്തീൻ നിർവഹിച്ചു. കൗൺസിൽ മീറ്റ് ജില്ലാ പഞ്ചായത്തംഗം റഫീഖ പാറോക്കോട് ഉദ്ഘാടനം ചെയ്തു. ക്ഷാമാശ്വാസ





കുടിശ്ശികകൾ മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. പ്രസിഡന്റ് എം. അബ്ദു ഫാറൂഖി, ജനറൽ സെക്രട്ടറി കെ. പി. അബ്ദുറഹ്മാൻ, ട്രഷറർ കെ.പി. അബ്ദുൽ മജീദ് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. KSPL ജില്ലാ നിരീക്ഷകൻ ഇ.എ സുലൈമാൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം പ്രസിഡന്റ് എം. അബ്ദു ഫാറൂഖി അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ. സലാം, എം.പി.എ. ബക്കർ, പി. മുഹമ്മദലി അൻസാരി, സലീം നാലകത്ത്, ഹമീദ് കൊമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related