മണ്ണാർക്കാട് മണ്ഡലത്തിലെ റോഡുകൾ, താലൂക്ക് ആശുപത്രി കെട്ടിടം, നിർമ്മാണ പുരോഗതിയും നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കണം, MLA യുടെ നിർദേശത്തിൽ കിഫ്ബി ആസ്ഥാനത്ത് യോഗം ചേർന്നു
മണ്ണാർക്കാട് മണ്ഡലത്തിൽ കിഫ്ബി മുഖേന നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മണ്ണാർക്കാട് ചിന്നത്തടാകം (അട്ടപ്പാടി റോഡ്) റോഡ്, മേലാറ്റൂർ റോഡ് (ചുങ്കം - കാഞ്ഞിരംപാറ), താലൂക്കാശുപത്രി കെട്ടിടം എന്നിവയുടെ നിർമ്മാണ പുരോഗതിയും നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീന്റെ നിർദ്ദേശപ്രകാരം കിഫ്ബി CEO ഡോ. കെ.എം എബ്രഹാമിന്റെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. അട്ടപ്പാടി റോഡിലെ മൂന്ന് ഫേസ്കളുടെയും പ്രവർത്തികൾ സംബന്ധിച്ച് സിഇഒ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റോഡിലെ 2, 3 ഫേസ്കളിലെ കുഴികളടച്ചുള്ള പാച്ച് വർക്ക് അടിയന്തരമായി പൂർത്തീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചിട്ടുണ്ട്. മേലാറ്റൂർ റോഡിൽ കോട്ടോപ്പാടം മുതൽ അലനല്ലൂർ വരെയുള്ള ഒന്നാംഘട്ട ടാറിങ് ഫെബ്രുവരി 15 നകവും ബാക്കി മെയ് 31നകവും പൂർത്തീകരിക്കണമെന്നും യോഗം തീരുമാനിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തികൾ 85 ശതമാനം പൂർത്തിയായിട്ടുണ്ട്. ജോലികൾ ഫെബ്രുവരി 21 നകം പൂർത്തീകരിക്കണം. GM ഷൈല, കിഫ്ബി, KRFB ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.







