സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷത്തിൽ സഹപാഠിയുടെയും ജീവനക്കാരിയുടെയും ജീവിതത്തിന് സഹജീവി സ്നേഹത്തിന്റെ വെള്ളി വെളിച്ചെമേകി മണ്ണാർക്കാട് MES HSS വിദ്യാർഥികളും അധ്യാപകരും, രണ്ട് സ്നേഹ ഭവനങ്ങൾ നൽകി
ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 20 ലക്ഷം രൂപ സ്വരൂപിച്ചുകൊണ്ട് MES ലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് രണ്ട് സ്നേഹ ഭവനങ്ങൾക്ക് ചിറകു നൽകിയത്. സ്കൂൾ ജീവനക്കാരിയുടെയുടെയും സഹപാഠിയുടെയും ജീവിത പ്രയാസങ്ങൾ കണ്മുന്നിൽ കണ്ടപ്പോൾ മനസ്സിൽ തോന്നിയ നല്ല ചിന്ത സ്കൂളിന്റെ 25-ാം വാർഷികാഘോഷത്തിനും തിളക്കം കൂട്ടുന്നു. കുന്തിപ്പുഴ കുളർമുണ്ടയിലും കണ്ടമംഗലം പുറ്റാനിക്കാടുമാണ് വീടുകൾ നിർമിച്ചു നൽകിയത്. ഗൃഹസന്ദർശനമെന്ന സ്കൂൾ പരിപാടിക്കിടെയാണ് വിദ്യാർത്ഥിയുടെ കഷ്ടതകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. രണ്ട് റൂമുകൾ, അടുക്കള, അറ്റാച്ച്ഡ് ബാത്റൂം
എന്നിവയോടെ എല്ലാ സൗകര്യങ്ങളോടും കൂടി 800 സ്‌ക്വയർ ഫീറ്റിലാണ് വീടുകളുടെ നിർമാണമെന്ന് സ്കൂൾ സെക്രട്ടറി അക്ബർ ഫെയ്മസ് പറഞ്ഞു. സ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്കൊപ്പം പിടിഎ, എൻഎസ്എസ്, സ്കൗട്ട് & ഗൈഡ്, മാനേജ്മെന്റ് അംഗങ്ങൾ കൂടി കൈക്കോർത്തതോടെ സഹജീവികൾക്കായുള്ള പ്രയത്നം സഫലമായെന്ന് പ്രിൻസിപ്പൽ എ. ഹബീബും അധ്യാപകൻ യൂസഫ് അലിയും. ഓരോ വീടുകളിലും കൂപ്പണുകൾ നൽകിക്കൊണ്ടും മറ്റും സ്നേഹ ഭവനം സാധ്യമാക്കിയതിന്റെ സന്തോഷത്തിലാണ് MES ലെ വിദ്യാർഥികൾ. അധ്യാപകരും മാനേജ്മെന്റ് അംഗങ്ങളും സംബന്ധിച്ചു.







