ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷണൽ, BNI പാലക്കാട് റീജിയൺ മണ്ണാർക്കാട് ചാപ്റ്റർ മൂന്നാം വാർഷിക നിറവിൽ, കുടുംബങ്ങൾ ഒത്തുകൂടി, കേക്ക്മുറിച്ചും ഡിജെ നടത്തിയും ആഘോഷം സംഘടിപ്പിച്ചു.
മണ്ണാർക്കാട് കോടതിപ്പടി ഡോറോ റോയൽ സ്യൂട്ടിലാണ് BNI ഡോൺ എന്ന പേരിൽ വാർഷികാഘോഷം നടന്നത്. കുടുംബ സംഗമം, കലാപരിപാടികൾ എന്നിവയോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. BNI പാലക്കാട് റീണിയൺ എക്സിക്യുട്ടീവ് ഡയക്ടർ അബ്ദുൾ സലാം സി.പി മുഖ്യതിഥിയായി. 2025
വർഷത്തെ അംഗങ്ങൾക്കായി മെമ്പേഴ്സ് അവാർഡ് നൽകി. പ്രസിഡന്റ് കലേഷ്ധരൻ, വൈസ് പ്രസിഡന്റ് യൂനസ് സലീം, സെക്രട്ടറി ട്രഷറർ ശ്രീജ, ഷാഹുൽ ഹമീദ്, ലുക്മാനുൾ ഹക്കീം, വിജയകുമാർ, സത്യപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. ആഘോഷത്തിന് മാറ്റ്കൂട്ടി DJ യും നടന്നു.







