കോടതിപ്പടിയില്‍ വാഹനത്തില്‍ നിന്ന് ഓയില്‍ ചോര്‍ന്നു. ബൈക്കുകള്‍ തെന്നിവീണു. നീക്കം ചെയ്ത് ഫയര്‍ഫോഴ്സ്

മണ്ണാർക്കാട് കോടതിപ്പടി ജംഗ്ഷനിൽ വാഹനത്തിൽ നിന്നും ഓയിൽ റോഡിൽ പരന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനം തകരാറിലായതിന് തുടർന്ന് വാഹനത്തിൽ നിന്നും ഓയിൽ റോഡിലേക്ക് പടരുകയായിരുന്നു. കോടതിപ്പടി ജംഗ്ഷനിൽ നിന്നും സിവിൽ സ്റ്റേഷനിൽ പരിസരം വരെയായിരുന്നു ഓയിൽ പടർന്നത്. ബുധനാഴ്ച രാവിലെ 10 ഓടുകൂടിയായിരുന്നു സംഭവം. മണ്ണാർക്കാട് സിവിൽ സ്റ്റേഷൻ റോഡിൽ നിന്നും കോടതിപ്പടി റോഡിലേക്ക് 50 മീറ്ററോളം ദൂരത്തേക്കാണ് ഓയിൽ ഒഴുകിപ്പോയത്. റോഡിൽ പരന്ന ഓയിൽ വഴിയാത്രക്കാർക്കും ഇത് ചക്ര വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായിരുന്നു. ഇരുചക്രവാഹനം തെന്നി

വീഴുന്നതിനെ തുടർന്ന് മണ്ണാർക്കാട് ഫയർ ഫയർ സ്റ്റേഷനിലേക്ക് ആംബുലൻസ് പ്രവർത്തകനായ ഷിയാസ് മണ്ണാർക്കാട് വിവരം അറിയിക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, ശ്രീനിവാസൻ . ഫയർ ആൻഡ് റസ്ക്യൂ ഓഫീസേഴ്സ് ആയ .വി. സുരേഷ് കുമാർ, പ്രശാന്ത് .k വിജിത്ത് .o രഞ്ജിത്ത് പി .ആർ കേരള ഹോം ഗാർഡ് അനിൽകുമാർ, കൃഷ്ണദാസ് എന്നിവർ അരമണിക്കൂർ പ്രയത്നിച്ച് റോട്ടിൽ നിന്നും പൂർണമായി ഓയിൽ നീക്കം ചെയ്യുകയായിരുന്നു.

Related