പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് പനയംപാടത്ത് KSRTC ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കയറി അപകടം
പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ബസിൽ യാത്രക്കാർ കുറവായിരുന്നു.
ഒരാൾക്ക് നിസാര പരിക്കുപറ്റിയിട്ടുണ്ട്. ദേശീയപാത അപകടമേഖലയിൽ ഇന്റർലോക്ക് ഇട്ട് വീതി കൂട്ടിയ സ്ഥലത്തെ പോസ്റ്റിലേക്കാണ് ബസ് ഇടിച്ചു കയറിയത്.