കോങ്ങാട് സീറ്റ് മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസിന് കൈമാറാൻ ധാരണയായോ? മണ്ഡലത്തിൽ സ്ഥാനാർഥികൾ ആരാകണമെന്ന അഭിപ്രായം തേടിയുള്ള ഫോൺ കോളുകൾ വോട്ടർമാരിലേക്ക് എത്തുന്നു
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി ജനഹിതം തേടിയുള്ള അഭിപ്രായ സർവേ കോളുകൾ എത്തിത്തുടങ്ങി. കോങ്ങാട് മണ്ഡലത്തിൽ ആരായിരിക്കണം കോൺഗ്രസ് സ്ഥാനാർഥി എന്ന് ആരാഞ്ഞുകൊണ്ടുള്ള ഫോൺ കോളുകളാണ് വോട്ടർമാർക്കിടയിൽ ഇപ്പോൾ സജീവമായിരിക്കുന്നത്. KA തുളസി, രമ്യ ഹരിദാസ്, സായിപ്രശാന്ത് പി.എസ് തുടങ്ങി മൂന്ന് പേരുകളാണ് പരാമർശിക്കുന്നത്. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ പേരുകൾ
എത്തിയതോടെ കോങ്ങാട് പട്ടാമ്പി മണ്ഡലങ്ങളിലെ സീറ്റുകൾ വെച്ചുമാറുമെന്നതിൽ ധാരണയായി എന്ന് സ്ഥിരീകരിക്കേണ്ടി വരും. KA തുളസിയും രമ്യ ഹരിദാസും കഴിഞ്ഞ കാലങ്ങളിലായി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ സജീവവുമായിരുന്നു. മണ്ഡലത്തിൽ സീറ്റ് കോൺഗ്രസിനാണെങ്കിൽ ഉയർന്നു കേട്ട പേരും ഇവരുടേതായിരുന്നു. കോളുകൾ കൂടി വന്ന് തുടങ്ങിയതോടെ മണ്ഡലം ഇത്തവണ കോൺഗ്രസിന് തന്നെയെന്ന് അനുമാനിക്കുന്നു.







