ദേശീയ പണിമുടക്ക് മണ്ണാർക്കാട് നഗരത്തിൽ പൂർണം, CITU, AITUC പ്രവർത്തകർ പ്രകടനം നടത്തി, നിരത്തിലിറങ്ങിയ വാഹനങ്ങൾ തടഞ്ഞും വഴിതിരിച്ചുവിട്ടും സംഘടനാ പ്രവർത്തകർ

24 മണിക്കൂർ പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി മണ്ണാർക്കാട് നഗരത്തിൽ CITU, AITUC പ്രവർത്തകർ കൊടികളേന്തി പ്രകടനം നടത്തി. സ്വകാര്യ ബസ്സുകൾ, കെഎസ്ആർടിസി, ഓട്ടോ ഉൾപ്പെടെയുള്ളവയൊന്നും സർവീസ് നടത്തുന്നില്ല. കടകമ്പോളങ്ങൾ പൂർണമായും അടച്ചിട്ടിട്ടുണ്ട്.





നിരത്തിലിറങ്ങിയ വാഹനങ്ങളെ നഗരത്തിൽ പ്രവർത്തകർ തടഞ്ഞു. വിവാഹം, മരണം, ആശുപത്രി എന്നിവയുമായി ബന്ധപ്പെട്ട അവശ്യസർവീസുകളെ കടത്തി വിടുന്നുണ്ട്. മനോമോഹനൻ, മസൂദ്, ശിവൻ, ഹക്കീം, സുരേഷ് കൈതച്ചിറ, അബുറാജ തുടങ്ങി പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.

Related