ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഭീമനാട്ടെ ഓഫീസ് ഉപരോധിച്ച് വ്യാപാരികൾ

പൊടിശല്യം മൂലം കടകൾ തുറക്കാനാകുന്നില്ല, ഭക്ഷണ ശാലകൾ അടച്ചു പൂട്ടേണ്ട സാഹചര്യം, യാത്രാ ദുരിതം വേറെ, മലയോര ഹൈവേ നിർമാണ പ്രവർത്തികൾ മന്ദഗതിയിൽ, റോഡ് കരാർ കമ്പനി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഭീമനാട്ടെ ഓഫീസ് ഉപരോധിച്ച് വ്യാപാരികൾ, ഓഫീസിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. കോട്ടോപ്പാടം ഭീമനാട് പ്രവർത്തിക്കുന്ന കരാർ കമ്പനിയുടെ താത്കാലിക ഓഫീസിലേക്കാണ് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തിയത്. ഹൈവേ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി അലനല്ലൂർ ടൗൺ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന പാതപൊളിച്ച് നിലം ഒരുക്കൽ പ്രവർത്തികൾ നടത്തിയെങ്കിലും പിന്നീട് കാര്യമായ പ്രവർത്തികളൊന്നും നടന്നില്ല. പൊടിശല്യം കാരണം മാസങ്ങളായി കടകൾ തുറക്കുവാൻ സാധിക്കുന്നില്ല, ഭക്ഷണശാലകൾ അടച്ചുപൂട്ടേണ്ട സാഹചര്യവും.





യാത്രാ ദുരിതം കൂടിയായപ്പോൾ അലനല്ലൂരിലേക്കുള്ള ആളുകളുടെ വരവ് തീർത്തും കുറഞ്ഞു. കച്ചവടം കുറഞ്ഞതോടെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂണിറ്റ് ഉപരോധവുമായി രംഗത്തെത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പോലിസ് തടഞ്ഞു. ഉപരോധം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ ബാസിത്ത് മുസ്‌ലിം ഉദ്ഘാടനം ചെയ്തു. ടാറിങ് പ്രവർത്തികൾ വൈകിയാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. യൂണിറ്റ് പ്രസിഡന്റ്‌ ബാബു മൈക്രോടെക് അധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി PPK അബ്ദുറഹ്മാൻ, നിയാസ് കൊങ്ങത്ത്, രാധാകൃഷ്ണൻ ഉണ്ണിയാൽ, സുബൈർ തുർക്കി, പി.പി രാജാഗോപാലൻ, യൂസഫ് ചോലയിൽ, നാസർ ഔട്ട്‌ ലൈൻ തുടങ്ങിയവർ സംബന്ധിച്ചു.

Related