30 കൊല്ലത്തിന് ശേഷം കുമരംപുത്തൂര്‍ പിടിച്ചെങ്കില്‍ 15 കൊല്ലമായ മണ്ണാര്‍ക്കാടും പിടിക്കുമെന്നും NK നാരായണ്‍കുട്ടി
മൂന്ന് പതിറ്റാണ്ടിലേറെ യുഡിഎഫ് ഭരിച്ച കുമരംപുത്തൂർ പഞ്ചായത്ത് പിടിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞെങ്കിൽ 15 കൊല്ലമായി udf ന്റെ കയ്യിലുള്ള മണ്ണാർക്കാട് മണ്ഡലം പിടിക്കാൻ പ്രയാസമില്ലെന്ന് cpim മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ നാരായണൻകുട്ടി, വികസന മുന്നേറ്റ ജാഥ പ്രചരണത്തോടനുബന്ധിച്ച് നടത്തുന്ന LDF മണ്ണാർക്കാട് മണ്ഡലം ജാഥാ നായകനായ അദ്ദേഹം കൈതച്ചിറയിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. മണ്ണാർക്കട്ടെ രാഷ്ട്രീയ വിവാദങ്ങളെല്ലാം എടുത്ത് പറഞ്ഞുകൊണ്ട് mla യെ വിമർശിച്ചുകൊണ്ടാണ് എൻ.കെ നാരായണൻകുട്ടിയുടെ മുഴുനീള പ്രസംഗം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലാകെ udf ന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇടതുപക്ഷഭരണം വരേണ്ടതിന്റെ സന്ദേശം അദ്ദേഹം വ്യക്തമാക്കിയത്. മതന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ തള്ളി പറഞ്ഞെങ്കിൽ
മണ്ണാർക്കാട് നഗരസഭയിലെ നാരങ്ങാപറ്റ, നായടിക്കുന്ന് വാർഡുകളിൽ കെട്ടിവച്ച കാശ് കിട്ടില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. Cpm സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ 15 നു മണ്ണാർക്കാട് എത്തുന്നതിനോടനുബന്ധിച്ചാണ് LDF മണ്ണാർക്കാട് മണ്ഡലം പ്രചരണ ജാഥ മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നടത്തുന്നത്. കൈതച്ചിറയിലെ സ്വീകരണത്തിൽ ജാഥാ അംഗം ഷൗക്കത്തലി കുളപ്പാടം അധ്യക്ഷനായി. എൻ.കെ നാരായണൻകുട്ടി ജാഥാ ക്യാപ്റ്റനായും CPI മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി എ.കെ അബ്‌ദുൾ അസീസ് ജാഥാ മാനേജറുമായാണ് LDF പ്രചരണ ജാഥ നടക്കുന്നത്. K.V അമീർ, ഉണ്ണീൻ, സദഖത്തുള്ള പടലത്ത്, ബിനീഷ്, ഷൗക്കത്തലി തുടങ്ങി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.







