വിസ്മയം തള്ളി PK ശശി, പുതിയ പാര്‍ട്ടിയെ കുറിച്ചറിയില്ല, കോണ്‍ഗ്രസ്സിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിച്ചില്ലെന്നും PK ശശി
പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ല, കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പി. കെ ശശി. യുഡിഎഫിലേക്കെന്ന വാർത്തകൾ തള്ളുകയാണ് പികെ ശശി. പി.കെ ശശിയെ ഉൾപ്പെടുത്തിക്കൊണ്ട് ഡെമോക്രാറ്റിക് മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾക്ക് അത്തരം കാര്യങ്ങളെ സംബന്ധിച്ച് തനിക്കറിയില്ല എന്നാണ് പി. കെ ശശിയുടെ പ്രതികരണം. കോൺഗ്രസിലേക്ക് പോകുവാൻ ഇതുവരെ നേതാക്കളുമായി
ചർച്ചകൾ നടത്തിയിട്ടില്ല. ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകളിൽ യഥാർഥ്യമില്ലെന്നും അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. CPM ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടും ആരുമായും ചർച്ച നടത്തിയില്ല. തൻ്റെ കൂടെയുള്ളവരേയും പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടാകാം. എന്നാൽ ഇതും ആരുമായും പങ്കുവെച്ചിട്ടില്ല. പനിമൂലം വിശ്രമത്തിലായതിനാൽ നേരിട്ട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.







