നാടാകെ ശിവരാത്രി ആഘോഷത്തിനൊരുങ്ങുന്നു, മണ്ണാർക്കാട് വിവിധ ക്ഷേത്രങ്ങളിൽ മഹാശിവരാത്രി മഹോത്സവത്തിനായുള്ള കൊടിയേറ്റം നടന്നു

മണ്ണാർക്കാട് ആൽത്തറ അങ്കാള പരമേശ്വരി ക്ഷേത്രം, ധർമ്മർ കോവിൽ, പത്തുകുടി അങ്കാള പരമേശ്വരി തുടങ്ങി ക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ഉത്സവത്തിനായുള്ള കൊടിയേറ്റം നടന്നു. 15 ന് വിശേഷാൽ പൂജകളോടെ മഹാശിവരാത്രി ആഘോഷിക്കും. ആൽത്തറ അങ്കാള പരമേശ്വരി ക്ഷേത്രത്തിൽ 16 ന്





പുലർച്ചെ അലകുനിർത്തൽ, വാദ്യഘോഷങ്ങളോടെ അഗ്നിവളർത്തൽ ചടങ്ങ് എന്നിവ നടക്കും. 17 ന് കനൽച്ചാട്ടം, അന്നദാനം എന്നിവയും നടക്കും. 18 ബുധനാഴ്ച നടക്കുന്ന മഞ്ഞൾ നീരാട്ടത്തോടു കൂടിയാണ് ഇത്തവണത്തെ ശിവരാത്രി ഉത്സവം സമാപിക്കുന്നത്. ക്ഷേത്ര ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.

Related