പെരുനാൾ ആഘോഷത്തിന് അഴകേകി പ്രീമിയം വെസ്റ്റേൺ ശേഖരത്തിന്റെ വിസ്മയം തീർക്കാൻ മണ്ണാർക്കാട് വസന്തം വെഡിങ് കാസിൽ
പെരുനാൾ ആഘോഷത്തിന് അഴകേകി പ്രീമിയം വെസ്റ്റേൺ ശേഖരത്തിന്റെ വിസ്മയം തീർക്കാൻ മണ്ണാർക്കാട് വസന്തം വെഡിങ് കാസിൽ, ഇസാക്കി ഫാഷൻ ഫെബ്രുവരി 14 ശനിയാഴ്ച ഉപഭോക്താക്കൾക്കായി തുറന്നു നൽകും. പുത്തൻ ട്രെൻഡിനൊപ്പം പുതിയ ചുവട്, പെരുനാൾ ആഘോഷങ്ങൾക്ക് ടീനേജ് ഗേൾസിനായി മലേഷ്യ, തായ്‌ലാൻഡ്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത തുണിത്തരങ്ങളാണ് ഇത്തവണ വസന്തം വെഡിങ് കാസിൽ ഒരുക്കിയിരിക്കുന്നത്. ഇസാക്കി ഫാഷനൊപ്പം അബായ മൻസിലും ഇന്നർ വെയർ കോർണറും ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിലൂടെ മണ്ണാർക്കാടിന് സമ്മാനിക്കും. കപ്പിൾ വ്ലോഗേഴ്സായ സെഹേറ സിമിയും സംസീറുമാണ് രാവിലെ 10.30 ക്ക് ഈ സുവർണ നിമിഷം സമ്മാനിക്കാനായി മണ്ണാർക്കാട്
എത്തുന്നത്. ഉദ്ഘാടന ദിവസം ടീനേജ് ഗേൾസിനായി മറ്റൊരു സർപ്രൈസും വസന്തം ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 6 പേർക്ക് 5000 രൂപക്ക് ഷോറൂമിൽ നിന്ന് പർച്ചേസ് ചെയ്യാൻ അവസരം ലഭിക്കും. അതുമാത്രമല്ല, 14 മുതൽ 23 വരെ പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് 10% സ്പെഷ്യൽ ഡിസ്‌കൗണ്ട് കൂപ്പണും നൽകുന്നു. ഈ വർഷവും പതിവുപോലെ റമദാനോടനുബന്ധിച്ച് വസന്തം വെഡിങ് കാസിൽ 100 പേർക്ക് വസ്ത്രങ്ങൾ നൽകാനും നോമ്പുതുറ സൗകര്യം ഒരുക്കുവാനും തയ്യാറെടുക്കുകയാണ്. വസ്ത്ര വ്യാപാര മേഖലയിൽ മുപ്പത് വർഷത്തെ പകിട്ടോടെ മുന്നേറുകയാണ് വസന്തം വെഡിങ് കാസിൽ. ഫായിസ്, അനസ്, അബ്‌ദുൾ ബാരി, വിബേഷ്, മഞ്ജുഷ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







