കാഞ്ഞിരപ്പുഴയില്‍ കോണ്‍ഗ്രസ്സും മുസ്ലിംലീഗും തമ്മില്‍ തര്‍ക്കങ്ങളില്ല, ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് നേതാക്കള്‍
കാഞ്ഞിരപ്പുഴയില്‍ കോണ്‍ഗ്രസ്സും മുസ്ലിംലീഗും തമ്മില്‍ തര്‍ക്കങ്ങളില്ല, അടിയന്തിര ബോര്‍ഡ് യോഗത്തില്‍ മുസ്ലിംലീഗ് വിയോജന കുറിപ്പ് രേഖപ്പെടുത്താന്‍ കാരണം കമ്മ്യൂണിക്കേഷന്‍ ഗ്യാപാണ്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് നേതാക്കള്‍. അമ്പംകുന്ന് നേര്‍ച്ചയ്ക്ക് അനുമതി നല്‍കുന്നതിനെ എതിര്‍ത്തില്ല, അടിയന്തര യോഗത്തില്‍ ഒരു വിഷയത്തില്‍ മാത്രമാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയതെന്നാണ് എല്‍ഡിഎഫ് പക്ഷം. എന്നാല്‍ 4 വിഷയങ്ങളിലും വിയോജനകുറിപ്പ്
രേഖപ്പെടുത്തിയിരുന്നുവെന്നാണ് കുറിപ്പുമായെത്തി വൈസ് പ്രസിഡന്‍റ് അരുണ്‍ ഓലിക്കല്‍ സമര്‍ത്ഥിക്കുന്നത്. ഡമ്മിയെന്ന ആരോപണത്തിന് പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി ചന്ദ്രനും മറുപടി പറഞ്ഞു. പൊറ്റശ്ശേരി ബാങ്കുമായി ബന്ധപ്പെട്ട് മുന്നണിയിലുണ്ടായിരുന്ന തര്‍ക്കങ്ങളെല്ലാം പരിഹരിച്ചെന്നും നേതാക്കള്‍ പറഞ്ഞു. ജോയ് ജോസഫ്, സി.ടി അലി, രാജന്‍, അനില്‍കുമാര്‍, പടുവില്‍ മുഹമ്മദാലി, ഹുസൈന്‍ വളവുള്ളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു







