യൂത്ത് ലീഗിൽ ടേം പൂർത്തിയാക്കിയവർക്കും പുതിയ ജനപ്രതിനിധികൾക്കും സ്നേഹാദരം നൽകി കോങ്ങാട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും യൂത്ത് ലീഗിൽ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നവർക്കും ആദരം, കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു. കരിമ്പ ലീഗ് ഓഫീസിൽ നടന്ന സ്നേഹാദരം പരിപാടി യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റുമായ റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. അഷ്റഫ് വാഴമ്പുറം അധ്യക്ഷനായി. ത്രിതല പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ച മെമ്പർമാർക്കും





യൂത്ത് ലീഗിൽ ടേം പൂർത്തിയാക്കിയവർക്കും സ്നേഹാദരം നൽകി. പ്രസിഡന്റ് മുഹമ്മദാലി കരിമ്പ, ജനറൽ സെക്രട്ടറി സി.പി നൗഫൽ, ട്രഷറർ നിസാൻ വാഴമ്പുറം തുടങ്ങി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.എസ് നാസർ, നിസാമുദ്ദീൻ പൊന്നംകോട്, AM അലി അസ്കർ, നൗഷാദ് വെള്ളപ്പാടം, നൗഫൽ കളത്തിൽ, ഖാദർ പൊന്നംകോട്, മുസ്തഫ മുണ്ടമ്പോക്ക്, ഇർഷാദ് മാച്ചാംതോട്, ആഷിക്ക് പുലാക്കൽ, പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു.

Related