തെരുവുവിളക്കുകൾ തെളിയണം, പന്നി, തെരുവുനായ ശല്യത്തിന് പരിഹാരം കാണണം, വിശദമായ ചർച്ചക്ക്‌ വേദിയൊരുക്കി കരിമ്പ പഞ്ചായത്ത്‌ വികസന സെമിനാർ നടന്നു

കാർഷിക മേഖലക്ക് മുൻഗണന, തെരുവുവിളക്കുകൾ തെളിയണം, പന്നി, തെരുവുനായ ശല്യത്തിന് പരിഹാരം കാണണം, വിശദമായ ചർച്ചക്ക്‌ വേദിയൊരുക്കി കരിമ്പ പഞ്ചായത്ത്‌ വികസന സെമിനാർ നടന്നു. കല്ലടിക്കോട് കരിമ്പ പഞ്ചായത്ത്‌ വികസന സെമിനാർ വി. കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പി. ശ്രീലത തേക്കിൻകാട്ടിൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ അംഗം ബീന ജോയി കരട് രേഖ പ്രകാശനം ചെയ്തു. കാർഷിക മേഖലക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് പഞ്ചായത്ത്





മുഖ്യപ്രാധാന്യം നൽകുക. പന്നിശല്യത്തിനും തെരുവുനായ ശല്യത്തിനും ശാശ്വത പരിഹാരം കാണുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് പാലക്കൽ പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ വി.കെ ഷൈജു, കെ. രാധ, പി.എസ് ഷക്കീല, വാർഡ് അംഗങ്ങളായ ബിന്ദു, പി.എം. സബിത, വി.എം. അബ്‌ദുൾഖാദർ, കെ. സുവിജ, പി.രാജലക്ഷ്മി, റസിയ, കെ. രാധാകൃഷ്ണൻ, സി.കെ. മുഹമ്മദ്‌ മുസ്തഫ, അജേഷ് പുല്ലായിൽ, പഞ്ചായത്ത് സെക്രട്ടറി എസ്. രാജ്‌കുമാർ എന്നിവർ സംബന്ധിച്ചു.

Related