നിലാവ് പദ്ധതിയിൽ തെങ്കര അമ്പംകുന്ന് തോട്കാട് ജംഗ്ഷനിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു, സ്വിച്ച് ഓൺ കർമം MLA എൻ. ഷംസുദ്ദീൻ നിർവഹിച്ചു
MLAയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തെങ്കര പഞ്ചായത്തിലെ അമ്പംകുന്ന് തോട്കാട് ജംഗ്ഷനിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സ്വിച്ച് ഓൺ കർമ്മം എൻ. ഷംസുദ്ദീൻ എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് ഗുപ്ത, വാർഡ് മെമ്പർ സൂര്യ, ടി.കെ ഫൈസൽ, വട്ടോടി വേണുഗോപാൽ, ടി. കെ ഹംസക്കുട്ടി, ജയൻ, സൈനുദ്ദീൻ കൈതച്ചിറ, ഉബൈദ് മുണ്ടോടൻ, മുരളി, ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.







