കോട്ടോപ്പാടം രണ്ട് സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാടിന് സമർപ്പിച്ചു
ഉദ്യോഗസ്ഥർക്ക് പ്രത്യേകം കാബിനുകൾ, സന്ദർശകർക്ക് ഇരിപ്പിടങ്ങൾ, സേവനങ്ങൾക്ക് പ്രത്യേകം കൗണ്ടറുകൾ, കോട്ടോപ്പാടം രണ്ട് സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാടിന് സമർപ്പിച്ചു. 2022 - 23 പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കോട്ടോപ്പാടം രണ്ട് സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. MLA എൻ. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ വില്ലേജ് ഓഫീസർക്കും
ജീവനക്കാർക്കും പ്രത്യേകം കാബിനുകൾ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകൾ, റെക്കോർഡ് റൂം, ശുചിമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കർ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രൻ, വൈസ് പ്രസിഡണ്ട് കെ.പി. ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പോറ്റൂർ രഞ്ജിത്ത്, ഡെപ്യൂട്ടി കലക്ടർ എസ്. ശ്രീജിത്ത്, തഹസിൽദാർ സി.സി ജോയ്, വില്ലേജ് ഓഫീസർ എം. സാബു, എ.കെ മോഹനൻ, ഹമീദ് കൊമ്പത്ത്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.







