പതിവുതെറ്റിക്കാതെ 16-ാം വർഷവും യൂത്ത് ലീഗ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലെത്തി, ഒരുമാസക്കാലം പ്രവർത്തകരുടെ സ്നേഹ ഇഫ്താർ ആശുപത്രിയിലെത്തും

പത്തിരി, നൂൽപ്പുട്ട്, ചിക്കൻ കറി തുടങ്ങി വിഭവങ്ങളുമായി പതിവുതെറ്റിക്കാതെ 16-ാം വർഷവും യൂത്ത് ലീഗ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലെത്തി, ഒരുമാസക്കാലം പ്രവർത്തകരുടെ സ്നേഹ ഇഫ്താർ ആശുപത്രിയിലെത്തും, തുടക്കം കുറിക്കാൻ MLA എൻ. ഷംസുദീനും എത്തി. ഒന്നരപതിറ്റാണ്ടായി തുടർന്നു പോരുന്ന മണ്ണാർക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരുടെ സ്നേഹ ഇഫ്താർ മൂന്ന് വർഷമായി ഹൈദരലി ഷിഹാബ് തങ്ങളുടെ പേരിലാണ് നൽകുന്നത്. രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ തുടങ്ങി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുള്ള 250 ഓളം പേർക്കുള്ള ഭക്ഷണമാണ് പ്രവർത്തകർ വിതരണം ചെയ്തത്. എല്ലാ വിശ്വാസങ്ങളിലും വ്രതമുണ്ട്, വ്രതമെന്നാൽ പട്ടിണിയല്ല, സത്കർമങ്ങൾ ചെയ്യുമ്പോഴാണ് വ്രതം അതിന്റെ പൂർണതയിലെത്തുന്നതെന്ന്





MLA പറഞ്ഞു. പത്തിരി, നൂൽപുട്ട്, ചിക്കൻ കറി, ചായ, ലൈം ജ്യൂസ്, ഈന്തപ്പഴം എന്നിങ്ങനെ വിഭവങ്ങളാണ് നൽകിയത്. പുണ്യമാസത്തിലുടനീളം താലൂക്ക് ആശുപത്രിയിലും അൽമ ആശുപത്രിയിലും നടക്കുന്ന സ്നേഹ ഇഫ്താറിന് പെരുന്നാളിന് ബിരിയാണി വിളമ്പിക്കൊണ്ടാണ് സമാപനം കുറിക്കുകയെന്ന് പ്രവർത്തകർ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ് ആലായൻ, നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന, ഡോ. മേരി ജ്യോതി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഷമീർ പഴേരി, മുനീർ താളിയിൽ, ഷറഫുദ്ധീൻ ചങ്ങലീരി , സക്കീർ മുല്ലക്കൽ, ഷമീർ, സമദ് പൂവക്കോടൻ, ഷൗക്കത്ത് പുറ്റാനിക്കാട്, യൂത്ത് ലീഗ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Related