വാഹനം ചോദിച്ചപ്പോൾ മിനിബസ് തന്നെ സമ്മാനിച്ച് MP വി.കെ ശ്രീകണ്ഠൻ, കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി തൃക്കളൂർ GMLP സ്കൂളിനാണ് MP ബസ് നൽകിയത്
ഒരു പൂ ചോദിച്ച് പൂക്കാലം നൽകിയതുപോലെ വാഹനം ചോദിച്ചപ്പോൾ മിനിബസ് തന്നെ സമ്മാനിച്ച് MP വി.കെ ശ്രീകണ്ഠൻ, കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി തൃക്കളൂർ GMLP സ്കൂളിനാണ് MP ബസ് നൽകിയത്, ബസിന്റെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിച്ചു. 2025 - 26 MP LADS പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം വകയിരുത്തിയാണ് ചിറക്കൽപ്പടി തൃക്കളൂർ GMLP സ്കൂളിനായി ബസ് വാങ്ങിയത്. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ചിറക്കൽപ്പടി സെൻ്ററിൽ MP നിർവഹിച്ചു. സർക്കാർ വിദ്യാലയത്തിലാണ് പഠിച്ചത്, അതുകൊണ്ട് തന്നെ ഒരോ വിദ്യാലയത്തിന്റെയും പ്രയാസം
മനസ്സിലാകുമെന്ന് MP പറഞ്ഞു. മൂന്ന് വിദ്യാലയങ്ങൾക്കാണ് വാഹനം അനുവദിച്ചത്. പുതിയ ബസ് കിട്ടിയ ആഹ്ലാദത്തിൽ ഊഷ്മളമായ വരവേൽപ്പാണ് MP വി.കെ ശ്രീകണ്ഠന് വിദ്യാർത്ഥികൾ നൽകിയത്. പിടിഎ പ്രസിഡൻ്റ് ബാലചന്ദ്രൻ അധ്യക്ഷനായി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോയ് ജോസഫ്, ബ്ലോക്ക് മെമ്പർമാരായ ബിജി ടോമി, നിസാമുദ്ദീൻ, മെമ്പർ ഫാറൂക്ക്, AEO അബൂബക്കർ, പ്രധാന അദ്ധ്യാപകൻ NV ജയരാജ്, അബൂബക്കർ ബാവി, ചെറൂട്ടി മുഹമ്മദ്, സി. അച്യുതൻ, CT അലി, ജോർജ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.







