കിഫ്ബി വഴി 3.90 കോടി, പൊറ്റശ്ശേരി സ്കൂളില്‍ 3 നിലകളുള്ള കെട്ടിടം ഒരുങ്ങി, ഉദ്ഘാടനം വെള്ളിയാഴ്ച്ച മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും
നവകേരളം കർമപദ്ധതിയിൽ പൊറ്റശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം, കിഫ്‌ബി ഫണ്ടിൽ നിന്ന് 3.90 കോടി ചിലവഴിച്ചാണ് മൂന്ന് നിലകളിലായി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്, ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫെബ്രുവരി 27 വെള്ളിയാഴ്ച നിർവഹിക്കും, സ്കൂളിന്റെ 125-ാം വാർഷികം 125 കർമപദ്ധതികളോടെ ആഘോഷിക്കും. നവകേരളം കർമപദ്ധതിയിൽ വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്‌ബി ഫണ്ടിൽ നിന്നാണ് തുക വിനിയോഗിച്ചാണ് പുതിയ ഹയർ സെക്കണ്ടറി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി നിർമ്മിച്ച
കെട്ടിടത്തിൽ വിശാലമായ 9 ക്ലാസ്സ് മുറികളാണുള്ളത്. വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിക്ക് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ MLA കെ. ശാന്തകുമാരി അധ്യക്ഷയാകും. സ്കൂളിന്റെ 125-ാം വാർഷത്തിലേക്ക് ചുവടു വാക്കുന്ന പൊറ്റശ്ശേരി സ്കൂളിന്റെ വാർഷികാഘോഷം 125 കർമപദ്ധതികളോടെ വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു. HM ടി. സബിത, പി. സന്തോഷ് കുമാർ, പി. ജയരാജൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







