അരകുറിശ്ശി ഉദയർക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ വാദ്യപ്രവീണ പുരസ്‌കാരം ഏറ്റുവാങ്ങി ഇടയ്ക്ക വിദ്വാൻ തിരുവില്വാമല ഹരി, ആദരിക്കൽ ചടങ്ങും നടന്നു

തട്ടകത്തമ്മയുടെ പൂരാഘോഷത്തിന് തുടക്കം, മണ്ണാർക്കാട് അരകുറിശ്ശി ഉദയർക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇനി ഉത്സവ നാളുകൾ, വാദ്യപ്രവീണ പുരസ്‌കാരം ഏറ്റുവാങ്ങി ഇടയ്ക്ക വിദ്വാൻ തിരുവില്വാമല ഹരി, പൂരാഘോഷകമ്മിറ്റിയുടെ ആദരിക്കൽ ചടങ്ങും നടന്നു. ക്ഷേത്ര സന്നിധിയിൽ നടന്ന പുരസ്‌കാര സമർപ്പണ ചടങ്ങ് MLA എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി ജോമോൻ ജോൺ തിരുവില്വാമല ഹരിക്ക്‌ ഈ വർഷത്തെ വാദ്യപ്രവീണ പുരസ്‌കാരം സമ്മാനിച്ചു. വാദ്യകുലപതി ആലിപ്പറമ്പ് ശിവരാമ പൊതുവാളിന്റെ സ്മരണാർത്ഥമാണ് പുരസ്‌കാരം നൽകിവരുന്നത്. ശില്പം, പ്രശസ്തിപത്രം എന്നിവ നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന കൈമാറി. ക്ഷേത്രം മാനേജിങ് ട്രസ്റ്റി





കെ.എം ബാലചന്ദ്രനുണ്ണി പൊന്നാടയണിയിച്ചു. ക്രൈം ബ്രാഞ്ച് SP ഫിറോസ് എം. ഷഫീഖ്, അദ്ധ്യാപകൻ ഗിരീഷ്, പ്രഭാഷകൻ വ്യാസൻ, അഞ്ജു സജീവ്, മുഹമ്മദ്‌ സിദാൻ, വിപഞ്ചിക എന്നിവരെ പൂരാഘോഷ കമ്മിറ്റി ആദരിച്ചു. പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദൻ അധ്യക്ഷനായി. പാലക്കാട്‌ അഡീഷണൽ SP ടി.എസ് സിനോജ്, അവാർഡ് ജൂറി കമ്മിറ്റി ചെയർമാൻ എൻ.പി വിജയകൃഷ്ണൻ, പൂരാഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി എം. പുരുഷോത്തമൻ, ഡോ. എ.പി രാധാകൃഷ്ണൻ, ചെർപ്പുളശ്ശേരി രാജാനന്ദ്, എം.എസ് വിജയൻ, ഷീബ, കെ. ചന്ദ്രശേഖരൻ തുടങ്ങി നഗരസഭ കൗൺസിലർമാർ, ക്ഷേത്രം ഭാരവാഹികൾ, നാട്ടുകാർ പങ്കെടുത്തു.

Related