പൊറ്റശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം, ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു
നവകേരളം പദ്ധതിയിൽ വിദ്യാകിരണം മിഷന്റെ ഭാഗമായി പൊറ്റശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം, കിഫ്‌ബി ഫണ്ടിൽ നിന്ന് 3.90 കോടി വിനിയോഗിച്ച് പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കെട്ടിടത്തിന്റെ ശിലാഫലക അനാശ്ചാദനം MLA കെ. ശാന്തകുമാരി നിർവഹിച്ചു. മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ 9 ക്ലാസ്സ് മുറികളാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. വാദ്യമേളങ്ങളോടെയാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയ MLA യെ വരവേറ്റത്. പൊറ്റശ്ശേരി സ്കൂൾ സംസ്ഥാന വ്യാപകമായി സുപരിചിതമായി മാറിയിട്ടുണ്ട്. ഏറ്റവും സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന്റെ മുഖഛായ
മാറ്റുക എന്നതിന്റെ ഭാഗമാണിത്, കേരളത്തിലെ 45 ലക്ഷം വരുന്ന വിദ്യാർത്ഥികളെ മുഴുവൻ ഇൻഷുറൻസ് ചെയ്യുവാനുള്ള നടപടികൾ ആരംഭിക്കുകയാണ്. ആർട്സ് & സയൻസ് കോളേജ് തലം വരെ സൗജന്യമായി വിദ്യാഭ്യാസം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്നും അധ്യക്ഷത വഹിച്ചുകൊണ്ട് MLA ശാന്തകുമാരി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ, ജോയ് ജോസഫ്, മണികണ്ഠൻ പൊറ്റശ്ശേരി, പി. എം ആർഷോ, നിസാർ മുഹമ്മദ്, പ്രിൻസിപ്പൽ പി. സന്തോഷ്‌കുമാർ, ടി. സബിത, രാഷ്ട്രീയ പ്രതിനിധികൾ, സ്കൂൾ അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.







