തച്ചമ്പാറയെ ഭവന രഹിതരില്ലാത്ത പഞ്ചായത്താക്കും, ബഡ്ജറ്റില്‍ മുഖ്യ പരിഗണന, സമഗ്ര മേഖലയിലും വികസനം, 29 കോടിയുടെ ബജറ്റുമായി തച്ചമ്പാറ പഞ്ചായത്ത്
ഭവനരഹിതരില്ലാത്ത പഞ്ചായത്തെന്ന സ്വപ്നപദ്ധതി ലക്ഷ്യം, കാർഷിക മേഖലയിൽ ഉൾപ്പെടെ ഊന്നൽ നൽകിയുള്ള 29 കോടിയുടെ ബഡ്ജറ്റ്, തച്ചമ്പാറ പഞ്ചായത്തിലെ 2026 - 27 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സലീന അവതരിപ്പിച്ചു. പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷമുള്ള തച്ചമ്പാറ പഞ്ചായത്തിലെ ആദ്യ ബഡ്ജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫും, വൈസ് പ്രസിഡന്റ് സലീനയും ചേർന്ന് ബഡ്ജറ്റ് പ്രകാശനം നിർവഹിച്ചു. 29,40,77,462 രൂപയുടെ വിഭവ സമാഹരണം ലക്ഷ്യമിടുന്ന
ബഡ്ജറ്റിൽ 28,65,83,800 രൂപ ചിലവും 74,93,662 രൂപ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്. കാർഷിക മേഖല, ആരോഗ്യം, ശുചിത്വം, ഗ്രാമീണ റോഡുകൾ, വിദ്യാഭ്യാസം, കുട്ടികൾ, മുതിർന്നവർ, വയോജനങ്ങൾ എന്നിവർക്ക് സഹായഹസ്തം, തൊഴിൽ പദ്ധതികൾ തുടങ്ങി 15 വാർഡുകളിലേക്കും സമഗ്ര ഇടപെടലുകൾ നടത്തിക്കൊണ്ടുള്ള ബഡ്ജറ്റ് ആണ് വൈസ് പ്രസിഡന്റ് സലീന അവതരിപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറി അജിൻ വി. രാജു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺമാർ, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.







