മണ്ണാർക്കാട് MES കല്ലടി കോളേജ് അധ്യാപകൻ രാജേഷ് മോൻജി രചിച്ച ബാലസാഹിത്യ നോവലിന്റെ കവർ പ്രകാശനം നിർവഹിച്ച് കുമരംപുത്തൂർ AUP സ്കൂൾ വിദ്യാർത്ഥികൾ

നാനിയുടെ കിനാവള്ളികൾ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം MES കല്ലടി കോളേജിലെ മലയാളം അധ്യാപകനും സാഹിത്യകാരനുമായ രാജേഷ് മോൻജിയുടെ ഏറ്റവും പുതിയ സൃഷ്ടിയാണ്. കുമരംപുത്തൂർ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി

സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനധ്യാപിക സുധ വി.ആർ അധ്യക്ഷയായി. രാജേഷ് മോൻജി കുട്ടികളുമായി സംവദിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ഇ. സുധ, ഡോ. സഞ്ജീവ് കുമാർ എന്നിവരും സംബന്ധിച്ചു.

Related