കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റിന്റെ ഇഫ്താർ സംഗമം, സംസ്ഥാന നേതാക്കൾക്കുള്ള അനുമോദന സദസ്സും നടന്നു

ഒത്തുചേർന്നും രുചിയൂറുന്ന വിഭവങ്ങളൊരുക്കിയും കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റിന്റെ ഇഫ്താർ സംഗമം, സംസ്ഥാന നേതാക്കൾക്കുള്ള അനുമോദന സദസ്സും നടന്നു. കോടതിപ്പടി ഡോറോ റോയൽ സ്യൂട്ടിൽ നടന്ന KHRA മണ്ണാർക്കാട് യൂണിറ്റിന്റെ ഇഫ്താർ സംഗമം നഗരസഭ ചെയർപേഴ്സൺ കെ. സജ്ന ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട





NMR റസാഖ്, വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു എന്നിവരെ ആദരിച്ചു.യൂണിറ്റ് പ്രസിഡൻ്റ് ഫിറോസ് ബാബു അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് ഗുപ്ത, ഇ. എ നാസർ, സുനു ആലത്തൂർ, കുഞ്ചപ്പൻ, മിൻഷാദ്, ജയൻ ജ്യോതി തുടങ്ങിയവർ സംബന്ധിച്ചു.

Related