കാട്ടാന ആക്രമണത്തിൽ മരിച്ച ഷൈജുവിന്റെ കുടുംബത്തിന് 10 ലക്ഷം, അടിയന്തര സഹായം 5 ലക്ഷം കൈമാറി, സഹോദരിൽ ഒരാൾക്ക് ജോലി

കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായ ഫോറസ്റ്റ് വാച്ചർ ഷൈജുവിന്റെ കുടുംബത്തിന് സർക്കാരിന്റെ 5 ലക്ഷം രൂപ അടിയന്തര ധനസഹായം കൈമാറി, സഹോദരിൽ ഒരാൾക്ക് ജോലി നൽകാനും തീരുമാനം. കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപ അടിയന്തര സഹായമായി ഷൈജുവിന്റെ അമ്മ ശാരദക്ക് CCF കെ. വിജയാനന്ദൻ IFS കൈമാറി. സഹോദരങ്ങളിൽ ഒരാൾക്ക് സ്ഥിര ജോലി നൽകാനുള്ള നടപടി സ്വീകരിക്കും. ചൊവ്വാഴ്ചയാണ് കാടിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ കാട്ടാന ആക്രമണത്തിൽ ഷൈജു മരിച്ചത്.





ആനകളെ തുരത്താൻ ശക്തമായ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ CCF ഉൾപ്പടെയുള്ള വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കുംങ്കി ആനകളെ എത്തിച്ചു കാട്ടാനകളെ മലകയറ്റാനുള്ള നടപടി സ്വീകരിക്കും, ശ്രമം പരാജയപ്പെട്ടാൽ പ്രത്യേക അനുമതിയോടെ ആനയെ പിടിച്ചു കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കുമെന്നും കെ. വിജയാനന്ദൻ വ്യക്തമാക്കി. DFO അബ്ദുൽ ലത്തീഫ്, മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇമ്പ്രൂസ് നവാസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ഷൈജുവിന്റെ തിരുവിഴാംകുന്ന് പുളിക്കലടിയിലുള്ള വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

Related