ഇഫ്താർ സംഗമമൊരുക്കി കാഞ്ഞിരപ്പുഴ മണ്ഡലം KSU, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

ഇഫ്താർ സംഗമ വേദിയൊരുക്കി KSU, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ, കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. KSU മണ്ഡലം പ്രസിഡന്റ് കെ. അക്ഷയ് യുടെ അധ്യക്ഷതയിലാണ് കാഞ്ഞിരപ്പുഴയിൽ സമൂഹ ഇഫ്താർ സംഗമം നടന്നത്. പാലക്കാട് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സി. അച്യുതൻ, മണ്ണാർക്കാട് ബ്ലോക്ക് വൈസ്





പ്രസിഡന്റ് ജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുനിൽ പി എം, പൊറ്റശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് റഫീഖ്, ഭരത് ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, മുസ്ലിം ലീഗ് നേതാക്കൾ, വാർഡ് മെമ്പർമാർ, ബ്ലോക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.

Related